ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്തിന് പരിക്ക്

nitin raut
 

തെലങ്കാനയില്‍ ഭാരത് ജോഡോ യാത്രയുടെ ജനത്തിരക്കിനിടെ  കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്തിന് പരിക്ക്. ജനത്തിരക്കിൽ  പോലീസ് തള്ളിയതിനെ തുടര്‍ന്ന് നിതിന്‍ റാവത്ത് താഴെ വീഴുകയായിരുന്നു.  അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഇദ്ദേഹത്തിന്റെ വലതുകണ്ണിനും കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റു.മഹാരാഷ്ട്ര  മുന്‍ ഊര്‍ജ മന്ത്രിയാണ് നിതിന്‍ റാവത്ത്. 

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 27 നാണ് രാഹുല്‍ ഗാന്ധി തെലങ്കാനയിലെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. വലിയ ജനക്കൂട്ടമാണ് റാലി വഴികളില്‍ ഉണ്ടായിരുന്നത്. പൊലീസ് സംഘം തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് നിതിന്‍ റാവത്ത് താഴെ വീണത്. ആശുപത്രിയില്‍ തുടരുന്ന അദ്ദേഹത്തെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചു. 

രാഹുല്‍ ഗാന്ധി നിതിന്‍ റാവത്തുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാഹുല്‍ ആശംസിക്കുകയും ചെയ്തു.