മദ്യം കഴിക്കുക , പുകവലിക്കുക ,കഞ്ചാവ് ഉപയോഗിക്കുക; ജലസംരക്ഷണത്തെക്കുറിച്ച് വിചിത്ര പരാമർശം നടത്തി ബിജെപി എംപി

mp
 ജലസംരക്ഷണത്തെക്കുറിച്ച് വിചിത്ര പരാമർശം നടത്തി ബിജെപി എംപി ജനാർദൻ മിശ്ര. മധ്യപ്രദേശിലെ രേവയിൽ നടന്ന ഒരു ജലസംരക്ഷണ ശിൽപശാലയ്ക്കിടെയാണ് എംപിയുടെ വിവാദ പരാമർശം. ജലത്തിൻ്റെ പ്രാധാന്യം മനസിലാകാന്‍ മദ്യം കഴിക്കാനും പുകവലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും ബിജെപി എംപി നിർദ്ദേശിച്ചത്.

നവംബർ ആറിന് ജില്ലയിലെ രേവ കൃഷ്ണരാജ് കപൂർ ഓഡിറ്റോറിയത്തിലാണ് ജലസംരക്ഷണത്തെക്കുറിച്ചുള്ള ശിൽപശാല സംഘടിപ്പിച്ചത്. ‘ഭൂമികള്‍ വെള്ളമില്ലാതെ വറ്റുകയാണ്, അത് സംരക്ഷിക്കപ്പെടണം. ഒന്നുകില്‍ ഗുട്ക (പുകയില), മദ്യം, അയോഡെക്സ് തുടങ്ങിയവ കഴിക്കുക, എന്നാല്‍ വെള്ളത്തിന്റെ പ്രാധാന്യം മനസിലാകും’എന്നാണ്  ബിജെപി എംപി ജനാര്‍ധന്‍ മിശ്ര പറഞ്ഞു.

‘ഏതെങ്കിലും സർക്കാർ ജലനികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചാൽ, ഞങ്ങൾ ജലനികുതി അടയ്ക്കാമെന്നും വൈദ്യുതി ബില്ലുകൾ ഉൾപ്പെടെയുള്ള ബാക്കി നികുതികൾ നിങ്ങൾക്ക് ഒഴിവാക്കാമെന്നും അവരോട് പറയുക’ എന്നാണ്  മിശ്ര പറഞ്ഞത്.