പാചക വാതക സിലിണ്ടറിന് 25 രൂപ വര്‍ദ്ധിപ്പിച്ചു

 LPG cylinder
 

ന്യൂഡല്‍ഹി: വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് 25 രൂപ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരുമെന്ന് കമ്ബനികള്‍ അറിയിച്ചു. ഇതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള എല്‍പിജി സിലിണ്ടറുകളുടെ വില ഡല്‍ഹിയില്‍ 1,769 രൂപയും മുംബൈയില്‍ 1721 രൂപ, കൊല്‍ക്കത്തയില്‍ 1870 രൂപ, ചെന്നൈയില്‍ 1971 രൂപയുമായി. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വിലയില്‍ മാറ്റമില്ല.