7 മണ്ഡലങ്ങളിൽ വോട്ടെണ്ണല്‍; ആദ്യ ഫലസൂചനകളിൽ നാലിടത്ത് ബിജെപിക്ക് ലീഡ്

bjp
 

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളിൽ നടക്കുന്ന വോട്ടെണ്ണല്‍ ആദ്യ ഫലസൂചനകൾ പ്രകാരം നാലിടത്ത് ബിജെപിക്ക്  ലീഡ്. സിറ്റിങ് സീറ്റുകളായ ഉത്തർപ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളിലും ഹരിയാനയിലെ അദംപുര്‍, ഒഡിഷയിലെ ധാംനഗർ എന്നിവിടങ്ങളിലുമാണ് ബിജെപി മുന്നേറ്റം. സിറ്റിങ് സീറ്റായ ബിഹാറിലെ മൊകാമയിൽ ആർജെഡിയാണ് മുന്നിൽ. 

കഴിഞ്ഞ വ്യാഴാഴ്‌ച തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡിഷയിലെ ധാംനഗർ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ ആണ് നടക്കുന്നത്.

ഗൊല ഗൊരഖ്നാഥിലെ ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ അദ്ദേഹത്തിന്റെ മകൻ അമൻ ഗിരിയാണ് മത്സരിക്കുന്നത്.അമൻ ലീഡ് നിലനിർത്തുണ്ടെങ്കിലും സമാജ്‌വാദി പാര്‍ട്ടിയുടെ വിനയ് തിവാരി‌ മികച്ച പോരാട്ടമാണ് കാഴ്‍ച വയ്ക്കുന്നത്. ശിവസേന മുൻനേതാവ് അന്തരിച്ച രമേഷ് ലത്കെയുടെ ഭാര്യ റുതുജ ലത്കെ അന്ധേരി ഈസ്റ്റിൽ വിജയം ഉറപ്പിച്ചു. തെലങ്കാനയിലെ മനുഗോഡയിൽ ബിജെപിയും ടിആര്‍എസും ഒപ്പത്തിനൊപ്പമാണ്.