പ​ള​നി​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ; കേസിൽ കുരുക്കി തേജോവധം ചെയ്തു, 7 പേർക്കെതിരെ ആരോപണം

Couple found hanging at Hotel in Palani
 

പഴനി: തമിഴ്നാട്ടിലെ പഴനിയില്‍ ഹോട്ടലില്‍ മലയാളി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്.  തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ള​നി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്തെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് സൂചിപ്പിച്ച് ഏഴു പേരുടെ പേരുകളും കുറിപ്പിലുണ്ട്.  നാട്ടിലുള്ള രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുറിപ്പിൽ പറയുന്നു. 

സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളും മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിൽ പറയുന്നു.

 
 പൊലീസ് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.