'കോ​വി​ഡ് കേസുകൾ വീണ്ടും ഉയരുന്നു'; രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 3,377 കോവിഡ് രോ​ഗി​ക​ൾ

e
 

​ഡ​ൽ​ഹി: ഒരു ഇടവേളയ്ക്ക് ശേഷം ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 3,377 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 60 പേ​ർ മ​രി​ച്ചു. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 17,000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,496 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടിയിട്ടുണ്ട്.

നി​ല​വി​ൽ ഡ​ൽ​ഹി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. 1490 പു​തി​യ കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.