രാജ്യത്ത് 12 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ക്ക് കൊവോവാക്സീന്‍ ഉപയോഗിക്കാന്‍ അനുമതി

Covovax
 

ന്യൂഡല്‍ഹി: രാജ്യത്ത് 12 മുതല്‍ 17 വയസ് വരെ പ്രായമുള്ളവരിലെ വാക്സിനേഷന് കൊവോവാക്സീന് അനുമതി. വാക്സീന്‍ സാങ്കേതിക ഉപദേശക സമിതിയാണ് അനുമതി നല്‍കിയത്. 

ഡോസിന്  225 രൂപക്ക് വാക്സീന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാക്കുമെന്ന് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും കൂടുകയാണ്. പ്രതിദിന കേസുകള്‍ തുടർച്ചയായി രണ്ടാം ദിവസവും മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3,377 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 60 കൊവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 17,801 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.