'വിദ്വേഷ പ്രസംഗങ്ങളിൽ രൂക്ഷ വിമർശനം'; ഉത്തരാഖണ്ഡിലെ മത സമ്മേളനത്തിന് അനുമതി നിഷേധിച്ചു

h
 

ഡൽഹി: ഉത്തരാഖണ്ഡിലെ സംസ്ഥാന സർക്കാർ മത സമ്മേളനത്തിന് അനുമതി നിഷേധിച്ചു . വിദ്വേഷ പ്രസംഗങ്ങളിൽ സുപ്രീം കോടതി രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്. സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പക്ഷെ , പരിപാടി നടത്തുമെന്ന്  സംഘാടകർ വ്യക്തമാക്കി. 

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഇന്നാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏപ്രിൽ 16 ന് നടന്ന വർഗീയ സംഘർഷങ്ങളിൽ നടപടിയില്ലെന്ന്  ആരോപിച്ചാണ് സമ്മേളനം വിളിച്ചിരിക്കുന്നത്. 

ധരം സൻസദ് മത സമ്മേളനത്തിൽ വിദ്വേഷ പ്രസംഗമുണ്ടാകരുതെന്നാണ് സുപ്രീംകോടതി ഇന്നലെ നിർദ്ദേശിച്ചത്. ഇതുസംബന്ധിച്ച് ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ് നൽകുകയായിരുന്നു.