'വീണ്ടും ഇരുട്ടടി..'; പാചക വാതക വില വീണ്ടും വർധിപ്പിച്ചു
Sun, 1 May 2022

ഡല്‍ഹി: വാണിജ്യ ആവശ്യത്തിനായുള്ള പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. 19 കിലോയുടെ സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായായിരുന്നു. മാർച്ച് ഒന്നിന് 105 രൂപയും വർധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വർധിപ്പിക്കാത്തത് ആശ്വാസമായിട്ടുണ്ട്.
അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കഴിഞ്ഞ മാര്‍ച്ച് ഒന്നിനും പാചക വാതക വില വലിയ രീതിയില്‍ കൂട്ടിയിരുന്നു.