'ഡൽഹി തീപ്പിടിത്ത ദുരന്തം'; കെട്ടിട ഉടമ അറസ്റ്റിൽ

j
 

ഡൽഹി: മുണ്ട്‌കയിൽ 27 പേരുടെ മരണത്തിനിടയായ തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ ഉടമ പിടിയിൽ. അപകടശേഷം ഒളിവിലായിരുന്ന മനീഷ് ലാക്കറെയാണ് പിടിയിലായത്. മുണ്ട്‌ക മെട്രോ സ്‌റ്റേഷന് സമീപമുള‌ള മൂന്ന് നില വാണിജ്യ കെട്ടിടമാണ് തീപിടിച്ച് നശിച്ചത്.അംഗീകാരമില്ലാതെയാണ് കെട്ടിടത്തിന്റെ പ്രവർത്തനമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഒരു മുറിയിൽ മാത്രം 50-60 പേരാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് കടക്കാൻ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള‌ളു. ഇവിടെ അഗ്നിരക്ഷാ സംവിധാനമില്ലായിരുന്നു. ഇലക്‌ട്രിക് ഉപകരണം പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.