ഡൽഹിയിൽ വീണ്ടും കുരങ്ങ് വസൂരി; രാജ്യത്തെ രോഗികളുടെ എണ്ണം 9 ആയി

google news
monkey poxe
 

ന്യൂഡല്‍ഹി: ഡൽഹിയിൽ ഒരാൾക്ക് കൂടി കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. 31കാരിയായ നൈജീരിയൻ യുവതിയാണ് രോഗി. ഡൽഹിയിൽ റിപ്പോർട്ട് ചെയുന്ന നാലാമത്തെ കേസാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒമ്പതായി.

ചൊവ്വാഴ്ചയാണ് കുരങ്ങ് വസൂരി ലക്ഷണങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇന്ന് ലഭിച്ച ഫലം പോസിറ്റീവ്. ജൂലൈ 24 നാണ് ഡൽഹിയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ മൂന്ന് രോഗികൾ ലോക്നായക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
 
അതേസമയം വയനാട് ജില്ലയില്‍ മങ്കി പോക്സ് സംശയത്തോടെ മാനന്തവാടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ്  രോഗമില്ലെന്ന് കണ്ടെത്തിയത്. ഇതോടെ യുവതിയെ ആശുപത്രിയിൽ  നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
 

Tags