ഡിസ്റ്റന്‍സ് കോഴ്സുകൾക്ക് ഇനി സാധാരണ കോഴ്സുകൾക്ക് തുല്യമായ അം​ഗീകാരം

UGC
 

ന്യൂഡൽഹി: വിദൂര വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് ഇനി സാധാരണ കോഴ്‌സുകൾക്ക് തുല്യമായ അം​ഗീകാരം നല്‍കുമെന്ന് യൂണിവേഴ്സിറ്റി ​ഗ്രാന്‍ഡ്സ് കമ്മീഷന്‍. കോളജുകളിൽ നിന്ന് പൂർത്തിയാക്കുന്ന കോഴ്സിന് തുല്യമായി ഇവ പരിഗണിക്കുമെന്ന് യു.ജി.സി അറിയിച്ചു.

2022ലെ യുജിസി റെഗുലേഷൻ പ്രകാരമാണ് പുതിയ തീരുമാനം. കോവിഡിന് ശേഷം വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് വിദ്യാർഥികൾ കൂടുതൽ താൽപര്യം കാട്ടിത്തുടങ്ങിയതോടെയാണ് മുൻ തീരുമാനം തിരുത്താൻ യു.ജി.സി തയാറായത്. 

നേരത്തെ, ഒരേ സമയം രണ്ട് ബിരുദം നേടാന്‍ യു.ജി.സി വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍‌കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് രണ്ട് കോളേജുകളിലായി പ്രവേശനം നേടാമെന്നും യു.ജി.സി വ്യക്തമാക്കിയിരുന്നു.