ദീപാവലിയും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കലും ;വായു മലിനീകരണം കൂടുതൽ രൂക്ഷമാകുന്നു

delhi
 ദില്ലി: ദില്ലിയിലെ വായു മലിനീകരണം കൂടുതൽ രൂക്ഷമാകുന്നു. നേരത്തെ 271 ആയിരുന്നു വായു ഗുണ നിലവാര സൂചിക ഇപ്പോൾ  354 ലേക്ക് ഉയർന്നു. ദീപാവലിയും പഞ്ചാബിലും ഹരിയാനയിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൂടിയതും വായ ഗുണനിലവാരത്തെ ദില്ലിയെ ബാധിച്ചു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ദില്ലിയിൽ വിലക്കുണ്ടായിരുന്നു. എന്നാൽ പലരും ദില്ലിക്ക് പുറത്ത് നിന്ന് പടക്കമെത്തിച്ച് പൊട്ടിച്ചു. 

എന്നാൽ പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കർഷകർ കത്തിക്കുന്നത് തുടരുകയാണ്. അഞ്ച് ദിവസത്തിനിടെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന റിപ്പോർട്ട് ചെയ്യുപ്പെട്ട കേസുകളുടെ എണ്ണം ഇരട്ടിയിലധികമായി. അഞ്ച് ദിവസം മുൻപ് 3696 കേസായിരുന്നത് ഇന്നലെ 8147 കേസായി ഉയർന്നു. മലിനീകരണം കുറയ്ക്കാനായി നഗരത്തിലെ റോഡുകളില്‍ വെള്ളം തളിക്കാന്‍ തുടങ്ങി. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്.