ബോർഡിംഗ് പാസിന് പണം ഈടാക്കരുത്, ചട്ടവിരുദ്ധം; വിമാന കമ്പനികൾക്കെതിരെ വ്യോമയാന മന്ത്രാലയം

ആഭ്യന്തര വിമാന യാത്രയിൽ ഭക്ഷണ വിതരണത്തിന്   നിയന്ത്രണം
 

ന്യൂഡല്‍ഹി: ബോർഡിംഗ് പാസിന് പണം ഈടാക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ വ്യോമയാന മന്ത്രാലയം. ബോർഡിംഗ് പാസിന് പണം ഈടാക്കരുതെന്ന് വ്യോമയാന മന്ത്രാലയം നിർദേശം നൽകി. 

കൗണ്ടറിൽ ചെക്ക് ഇൻ ചെയ്യുന്നവരിൽനിന്ന് പണം ഈടാക്കുന്നത് ചട്ടവിരുദ്ധമായ നടപടിയാണ്. നിരക്കുകളുടെ പരിധിയിൽ ഉൾപ്പെടുത്താൻ പറ്റില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

യാത്രക്കാരിൽ നിന്ന് വിമാനക്കമ്പനികൾ അധിക തുക ഈടാക്കുന്നതായി MoCA (മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ) യുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. അധിക തുക ഈടാക്കുന്നത് എയർക്രാഫ്റ്റ് റൂൾസ്, 1937 ലെ വ്യവസ്ഥകൾ പ്രകാരമുള്ള നിർദ്ദേശങ്ങൾക്കനുസൃതമല്ലെന്നും വ്യോമയാന മന്ത്രാലയം ഓർമപ്പെടുത്തി.