രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്തു

murmu
 

രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്തു . പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങുകള്‍ നടന്നത്. ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപദി മുര്‍മു.

രാവിലെ 10.15ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്.രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ മുര്‍മുവിനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ദ്രൗപദി മുര്‍മുവിനെ തന്റെ ഇരിപ്പിടത്തിലേക്ക് രാംനാഥ് കോവിന്ദ് ക്ഷണിച്ചു. തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഗോത്രവര്‍ഗ നേതാവായി 64-കാരിയായ ദ്രൗപദി മുര്‍മു ചരിത്രമെഴുതിയിരുന്നു. സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ രാഷ്ട്രപതിയെന്ന വിശേഷണവും ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് മുര്‍മു.