മഴക്കെടുതി ;രണ്ട് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങും

rain
 

മഴക്കെടുതി രൂക്ഷമായി തുടരുന്ന ബെംഗളൂരുവിന്റെ വിവിധ ഭാ​ഗങ്ങളിൽ രണ്ട് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങും. ബെംഗളൂരുവിലെ 50 ഓളം പ്രദേശങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് കുടിവെള്ളം ലഭിക്കില്ല.കാവേരി നദിയിൽ നിന്ന്  ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം നഗരത്തിലേക്ക്  പമ്പ് ചെയ്തിരുന്നകർണാടക മാണ്ഡ്യയിലെ പമ്പിങ് സ്റ്റേഷൻ വെള്ളത്തിനടിയിലായിരുന്നു.ഇതേ തുടർന്നാണ് കുടിവെളള വിതരണം തടസപ്പെടുക .

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാണ്ഡ്യയിലെ ടികെ ഹള്ളി ജലവിതരണ യൂണിറ്റ് സന്ദർശിക്കും. പമ്പിങ് സ്റ്റേഷനിലെ വെള്ളം വറ്റിച്ച് കളയാനാണ്​ ഇപ്പോൾ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനായുളള സാങ്കേതിക സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ബെംഗളൂരുവിന്റെ പ്രധാന കുടിവെള്ള ശ്രോതസ്സാണ് കാവേരി നദിയിലെ ജലവും ഈ പമ്പിങ് യൂണിറ്റും. രണ്ട് സംസ്ഥാന ദുരന്ത പ്രതികരണ നിധി  ടീമുകളെയും ദുരിതബാധിത സ്ഥലങ്ങളിൽ വിന്യസിപ്പിച്ചിട്ടുണ്ട്.