കിലോക്ക് 2 രൂപ നിരക്കിൽ ചാണക ശേഖരണം , 4 പശുക്കളെ വാങ്ങാൻ സബ്‌സിഡി;പ്രകടനപത്രികയുമായി കോൺഗ്രസ്

hp
 

ഹിമാചൽ പ്രദേശിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. കിലോക്ക് 2 രൂപ നിരക്കിൽ ചാണകം ശേഖരിക്കുമെന്നും 4 പശുക്കളെ വരെ വാങ്ങാൻ സബ്‌സിഡി നൽകുമെന്നും പത്രികയിൽ പറയുന്നു.സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകും. എല്ലാമാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കും. യുവാക്കൾക്ക് തൊഴിലില്ലായ്മാ വേതനം അനുവദിക്കും തുടങ്ങിയ 0 ഉറപ്പുകളുമായാണ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നത്.

ബിജെപിക്ക് ഭരണ തുട‌ർച്ച ഉറപ്പാണെന്നും പാ‌ർട്ടി അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു.മുഖ്യമന്ത്രി ജയറാം താക്കൂർ അഞ്ച് തവണ വിജയിച്ച സേരജ് മണ്ഡലത്തിൽ നിന്ന് തന്നെയാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയാറാം താക്കൂർ തന്നെയാണ് പ്രചാരണം നയിക്കുന്നത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിൻറെ അഭാവത്തിൽ ഉയർത്തിക്കാട്ടാൻ മറ്റൊരു മുഖമില്ലെന്നതാണ് കോൺഗ്രസിൻറെ പ്രധാന വെല്ലുവിളി.