സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു അ​ധി​കാ​ര​മി​ല്ല: കോ​ൺ​ഗ്ര​സ്

jayaram
 

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി​ക​ളു​ടെ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു (ഇ​സി​ഐ) അ​ധി​കാ​ര​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​നോ​ട് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ സ​ർ​ക്കാ​രി​നോ കോ​ട​തി​ക​ൾ​ക്ക് പോ​ലും അ​ധി​കാ​ര​മി​ല്ല. അ​തി​നാ​ൽ ക​മ്മീ​ഷ​ൻ അ​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് കോ​ൺ​ഗ്ര​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത് അ​യ​ച്ചു.
 
തിരഞ്ഞെടുപ്പ് കമ്മിഷനോ സര്‍ക്കാരിനോ കോടതികള്‍ക്കോ ഈ വിഷയത്തില്‍ ഇടപെടാനോ നടപടിയെടുക്കാനോ അധികാരമില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃകാപെരുമാറ്റച്ചട്ടത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങള്‍ തേടി എല്ലാ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കമ്മിഷന്‍ അയച്ച കത്തിന് നല്‍കിയ മറുപടിക്കത്തിലാണ് പാര്‍ട്ടിയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി-കമ്മ്യൂണിക്കേന്‍സ് കൂടിയായ ജയറാം രമേശ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 19 നകം മറുപടി നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്.

തങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനാവുന്നതാണ് എന്നായിരിക്കും ഓരോ പാര്‍ട്ടിയുടേയും അവകാശവാദമെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നത് അത്രയേറെ പ്രയാസകരമായ സംഗതിയല്ലെന്നും ജയറാം രമേശ് പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് എപ്രകാരം സാധ്യമാകുമെന്നും ജയറാം രമേശ് ചോദ്യമുന്നയിച്ചു. വാഗ്ദാനങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടിയേയോ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയേയോ അയോഗ്യമാക്കാന്‍ കമ്മിഷന് സാധിക്കുമോയെന്നും ഈ വിഷയത്തില്‍ കമ്മിഷന് കോടതിയെ സമീപിക്കാനാവുമോയെന്നും അദ്ദേഹം ആരാഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിഹരിക്കേണ്ട വിവിധപ്രശ്‌നങ്ങളും ജയറാം രമേശ് കത്തില്‍ ചൂണ്ടിക്കാട്ടി.