ഡി.കെ ശിവകുമാറിന് ഇ.ഡി നോട്ടീസ്

ED notice to DK Shivakumar
 

ന്യൂഡൽഹി: പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്താനിരിക്കെയാണ് ഇ.ഡി നോട്ടീസ് എന്നത് ശ്രദ്ധേയമാണ്.

ഇ.ഡി നോട്ടീസ് കിട്ടിയ കാര്യം ശിവകുമാർ സ്ഥിരീകരിച്ചു. 
 
''ഭാരത് ജോഡോ യാത്രയുടെയും നിയമസഭാ സമ്മേളനത്തിന്റെയും ഇടയിലാണ് അവർ എനിക്ക് ഇ.ഡി നോട്ടീസ് അയച്ചത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്, പക്ഷെ എന്നെ ബുദ്ധിമുട്ടിക്കാനും ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകൾ നിറവേറ്റുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്''-ശിവകുമാർ ട്വീറ്റ് ചെയ്തു.