നാഷണൽ ഹെറാൾഡ് ആസ്ഥാനത്ത് ഇഡിയുടെ റെയ്ഡ്

national herald office
 

നാഷണൽ ഹെറാൾഡ് കേസിൽ ഇഡി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ചോദ്യം ചെയ്തതിന് പിന്നാലെ ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ആസ്ഥാനത്ത് ഇഡിയുടെ റെയ്ഡ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയാ ഗാന്ധിയെ ഇഡി കഴിഞ്ഞ ആഴ്ച  മൂന്ന് തവണയും രാഹുൽ ഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികം നേരവും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാഷണൽ ഹെറാൾഡിന്റെ ഓഫീസിൽ റെയ്ഡ് നടന്നത്.

2014ലാണ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. കോൺഗ്രസിന്റ മുഖ പത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അതിനായി കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നും ആരോപിച്ച് സോണിയാഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എതിരേ മുൻ ബിജെപി എംപി സുബ്രഹ്‌മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് ഈ വിഷയം പ്രാധാന്യം നേടിയത്.