ഡൽഹിയില്‍ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി

earthquake
 

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.4 രേഖപ്പെടുത്തിയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് ഭൂചലനമുണ്ടായത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെടുന്നത്.