സാമ്പ​ത്തി​ക സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ

supreme court
 

ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും സം​വ​ര​ണം ഏ​ർ​പെ​ടു​ത്തി​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് എി​ത​രെ​യു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം​ കോ​ട​തി വാ​ദം തു​ട​രു​ന്നു. ചീ​ഫ് ജ​സ്റ്റി​സ് യു.​യു ല​ളി​തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത്. ജ​സ്റ്റി​സു​മാ​രാ​യ എ​സ് ര​വീ​ന്ദ്ര ഭ​ട്ട്, ദി​നേ​ശ് മ​ഹേ​ശ്വ​രി, എ​സ്.​ബി പ​ർ​ദി​വാ​ല, ബേ​ല ത്രി​വേ​ദി എ​ന്നി​വ​രാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.
 

സാ​ന്പ​ത്തി​ക സം​വ​ര​ണം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ​ക്ക് നി​ര​ക്കാ​ത്ത​തെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ മോ​ഹ​ൻ ഗോ​പാ​ൽ പ​റ​ഞ്ഞു. പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ എ​ന്നി​വ​ർ​ക്ക് പു​റ​മേ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും സം​വ​ര​ണം ഉ​റ​പ്പാ​ക്കി​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി സാ​മൂ​ഹി​ക നീ​തി​യെ​ന്ന സ​ങ്ക​ല്പ​ത്തെ ത​ന്നെ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണ്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 38-ാം അ​നുഛേ​ദം പൗ​രന്മാർ​ക്ക് ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്ന് പ​റ​യു​ന്ന​ത് സാ​മൂ​ഹി​ക നീ​തി​യാ​ണെ​ന്നും സാ​ന്പ​ത്തി​ക​മോ സാ​മൂ​ഹി​ക​മോ ആ​യ നീ​തി​യ​ല്ലെ​ന്നും മോ​ഹ​ൻ ഗോ​പാ​ൽ പ​റ​ഞ്ഞു. സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് രാ​ജ്യ​ത്തെ സാ​മൂ​ഹി​മാ​യി മു​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തേ​ണ്ടതു​ണ്ട്.

തു​ല്യ​ത​യ്ത​ക്കു​ള്ള അ​വ​കാ​ശം സ​മൂ​ഹ​ത്തി​ലെ പ്ര​ബ​ല​രാ​യ ആ​ളു​ക​ളെ അ​ല​ട്ടു​ന്ന പ്ര​ശ്ന​മ​ല്ല മ​റി​ച്ച് സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണ്. തു​ല്യ​ത എ​ന്ന​തി​ലൂ​ടെ ഭ​ര​ണ​ഘ​ട​ന അ​ർ​ഥ​മാ​ക്കു​ന്ന​ത് പ്രാ​തി​നി​ധ്യ​ത്തി​നാ​ണ്. അം​ബേ​ദ്ക​റി​നെ പോ​ലെ​യു​ള്ള വ്യ​ക്തി​ക​ളും പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​രു​ടെ പ്രാ​തി​നി​ധ്യ​ത്തി​ന് വേ​ണ്ടിയാ​ണ് പ​രി​ശ്ര​മി​ച്ച​തെ​ന്നും ഹ​ർ​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി.