ചിത്തിര മഹോൽസവത്തോടനുബന്ധിച്ച്​ നടന്ന തേരോട്ടത്തിനിടെ വൈദ്യുതി ആഘാതമേറ്റ്​ രണ്ട്​ കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു

xx

ചെന്നൈ: തഞ്ചാവൂരിൽ ചിത്തിര മഹോൽസവത്തോടനുബന്ധിച്ച്​ നടന്ന തേരോട്ടത്തിനിടെ വൈദ്യുതി ആഘാതമേറ്റ്​ രണ്ട്​ കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. പത്തിലധികം പേർക്ക്​ പരിക്കേറ്റു. ഇവരെ തഞ്ചാവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്​.

കളിമേട്​ 94ാമത്​ അപ്പർഗുരു കോവിലിലായിരുന്നു ചിത്തിര മഹോൽസവം. സംഭവത്തിൽ തേരിന്​ തീപിടിക്കുകയായിരുന്നു. തേർ പൂർണമായും കത്തിനശിച്ചു.