ജമ്മുകശ്മീരില്‍ ബസിനുള്ളില്‍ സ്‌ഫോടക വസ്തു

jammu
 

 

ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ ബസിനുള്ളില്‍ നിന്ന് സ്ഫോടക വസ്തു കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. 
 ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ 20ല്‍ അധികം യാത്രക്കാരുമായി പോവുകയായിരുന്ന മിനി ബസില്‍ നിന്നാണ് പോലീസ് ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു കണ്ടെത്തിയത്. പിന്‍സീറ്റിലെ കണ്ടെയ്‌നറിലാണ് ഐഇഡി ബോംബ് സൂക്ഷിച്ചിരുന്നത്.

അതേസമയം, രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നഷ്രി ചെക്ക് പോയിന്റില്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.