ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും; ഡൽഹിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഈ മാസം 15 വരെ അവധി

gg
 

ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. പഞ്ചാബ്, ഹരിയാന,ഡൽഹി, യുപി സംസ്ഥാനങ്ങളിൽ റെഡ് അലർട്ടാണ്. 98 പേരാണ് ഉത്തർപ്രദേശിൽ അതിശൈത്യത്തെ തുടർന്ന് മരിച്ചത്. ഡൽഹിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഉത്തരേന്ത്യയിൽ സംസ്ഥാനങ്ങൾ തണുത്തുറയുകയാണ്. ശൈത്യത്തോടൊപ്പം ശക്തമായ ശീതതരംഗവും മൂടല്‍ മഞ്ഞും ജനജീവിതം ദുസ്സഹമാക്കി.ഡൽഹിയിൽ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസായിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്,യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂടല്‍ മഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞു. റോഡ്, റെയില്‍ ഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടു.ഡൽഹയിൽ നിന്നുള്ള ട്രയിനുകളും വിമാനങ്ങളും വൈകുന്നുണ്ട്. ഉത്തർപ്രദേശിലെ കാൻപുരിൽ രക്തസമ്മർദ്ദം വർധിച്ചും രക്തം കട്ട പിടിച്ചും ഒരാഴ്ചക്കിടെ 98 പേർ മരിച്ചു.