അതിശൈത്യം: രാജസ്ഥാനിലെ സ്കൂളുകൾക്ക് അവധി
Fri, 6 Jan 2023

ജയ്പൂർ: പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്ന സ്ഥിതി കണക്കിലെടുത്ത് സ്കൂളുകൾക്ക് അവധി നൽകി രാജസ്ഥാൻ. ബിക്കാനീർ, ബാരൻ ജില്ലകളിലെ സ്കൂളുകൾക്ക് ശൈത്യകാല അവധി നീട്ടിനൽകിയതായി ജില്ലാ കളക്ടർമാർ അറിയിച്ചു.
ബിക്കാനീർ ജില്ലയിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി 14 വരെയാണ് അവധി നൽകിയിരിക്കുന്നത്. ബാരൻ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ജനുവരി ഒന്പത് വരെയാണ് അവധി.