ജമ്മു- കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ഫാറൂഖ് അബ്ദുള്ള

farooq
 


അനാരോഗ്യത്തെ തുടര്‍ന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ജമ്മു- കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് രാജി എന്ന് ശ്രീനഗറിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ജെകെഎന്‍സി രക്ഷാധികാരി പറഞ്ഞത് . 

ഡിസംബര്‍ അഞ്ചിനാണ് പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുക. ഫാറൂഖ് അബ്ദുള്ളയുടെ പിന്‍ഗാമിയായി ഒമര്‍ അബ്ദുള്ളയെ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും.