ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം

shalimar
 


ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം.  ആര്‍ക്കും പരിക്കില്ല.മുംബൈ നാസിക് റോഡ് സ്‌റ്റേഷനില്‍ വെച്ച് ആണ് സംഭവത്തെ .പാഴ്‌സല്‍ വാനിൽ  തീപിടിത്തമുണ്ടാക്കുകയായിരുന്നു. യാത്രക്കാര്‍ വിവരമറിയിച്ചതിന് പിന്നാലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

തീപിടിത്തത്തെ തുടര്‍ന്ന് എഞ്ചിന് തൊട്ടടുത്തുണ്ടായിരുന്ന പാഴ്സല്‍ വാന്‍ ട്രെയിനില്‍ നിന്ന് വേര്‍പെടുത്തി. ഉടന്‍ തന്നെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും  സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല