മുംബൈയിലെ ഗോഡൗണിലും കുടിലുകളിലും തീപിടിത്തം

fire
 

മുംബൈ റെതി ബന്ദർ പ്രദേശത്തെ ഒരു ഗോഡൗണിലും ചില കുടിലുകളിലും തീപിടിത്തം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ തൊട്ടടുത്തുള്ള ലക്ഷ്മി പെട്രോൾ പമ്പിന് സമീപം സ്ഥിചെയ്യുന്ന ചേരിയിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത് . 

തീപിടത്തമുണ്ടായതോടെ നാല് അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.