തുടർച്ചയായ മൂന്നാംദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ രണ്ടായിരത്തിന് മുകളിൽ

covid vaccine

ന്യൂഡൽഹി: തുടർച്ചയായ മൂന്നാംദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ രണ്ടായിരത്തിന് മുകളിൽ. ഇന്നലെ 2451 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം 2380 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ചെന്നൈ ഐഐടിയിൽ 12 വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 വിദ്യാർഥികളെ പരിശോധിച്ചപ്പോഴാണ് മൂന്നിൽ രണ്ടുപേർക്കും വൈറസ് ബാധ കണ്ടെത്തിയത്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതലായി കണ്ടുവരുന്നത്. ഈ സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്താൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.