മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ കോണ്‍ഗ്രസ് വിട്ടു

sunil jakher
 മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍  കൂടിയായിരുന്നു സുനില്‍ കോൺഗ്രസിൽ നിന്ന് പുറത്തു പോയി . കോണ്‍ഗ്രസിന് ഗുഡ്ബൈ, ഗുഡ്ബൈ, ഗുഡ് ലക്ക്...  കോണ്‍ഗ്രസ് പാര്‍ട്ടി വിടുമ്പോള്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി സുനില്‍ ജാഖര്‍ ഫേസ്ബുക്കിലൂടെ വിട പറഞ്ഞത് ഇങ്ങനെയാണ് .

മൂന്ന് തവണ എം.എല്‍.എയും ഒരു തവണ എം.പിയുമായിരുന്ന ജാഖര്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് എല്ലാ പാര്‍ട്ടി പരാമര്‍ശങ്ങളും നീക്കം ചെയ്തു. അദ്ദേഹം തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് കോണ്‍ഗ്രസിനെ നീക്കം ചെയ്യുകയും പാര്‍ട്ടി പതാകയ്ക്ക് പകരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പശ്ചാത്തല ചിത്രമായി ത്രിവര്‍ണ്ണ പതാക നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇദ്ദേഹത്തിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെയാണ്  സുനില്‍ ജാഖര്‍ നാടകീയമായി പാര്‍ട്ടി വിടുന്നത്. 'മന്‍ കി ബാത്ത്' എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് ലൈവ് സ്ട്രീമില്‍, അദ്ദേഹം പാര്‍ട്ടിയോട് വിട പറഞ്ഞു: 'ഗുഡ്ബൈ ആന്‍ഡ് ഗുഡ്ലക്ക് കോണ്‍ഗ്രസ്'.ര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി സുനിലിനെ എല്ലാ പാര്‍ട്ടി പദവിയില്‍ നിന്നും നീക്കം ചെയ്തതിരുന്നു. ഇതില്‍ ഹൃദയം തകര്‍ന്നതായി ജാഖര്‍ ലൈവില്‍ പറഞ്ഞു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ ത്രിദിന ചിന്തന്‍ ശിബിരം ഒരു 'പ്രഹസനം' ആണെന്നും സുനില്‍ ആരോപിച്ചു.ഈ വര്‍ഷമാദ്യം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന് പഞ്ചാബില്‍ ഒരു ഹിന്ദു മുഖ്യമന്ത്രി ഉണ്ടായതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസ് എംപി അംബികാ സോണിയുടെ പ്രസ്താവനയെയും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെക്കുറിച്ച്,  'നല്ല വ്യക്തി' എന്ന് പുകഴ്ത്തിയ ജാഖര്‍, ഒരിക്കല്‍ കൂടി പാര്‍ട്ടിയുടെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു.