ലുലു മാളിനുള്ളിൽ നിസ്‌കരിച്ച നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു
അതേസമയം നിസ്‌കാര വീഡിയോ പുറത്തുവന്നതിന് പിന്നാലെ ലുലുവിൽ വലിയ പ്രതിഷേധവുമായി ഹിന്ദു സംഘടനകളും എത്തിയിരുന്നു.നേരത്തെ അറസ്റ്റിലായവരും മുസ്ലീങ്ങളാണെന്നായിരുന്നു പ്രചരിച്ചത്. എന്നാൽ ഈ പ്രചാരണം പോലീസ് തള്ളി. ലുലുവിനുള്ളിൽ മതപരമായ ആചാരങ്ങൾ നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യോഗി, പഥക്, ഗോസ്വാമി എന്നിവർ പൂജ നടത്താൻ ശ്രമിക്കുമ്പോൾ അലി മാളിന്റെ പരിസരത്ത് നമസ്‌കരിക്കാൻ ശ്രമിക്കുകയായിരുന്നു.
സരോജ് നാഥ് യോഗി, കൃഷ്ണ കുമാർ പതക്, ഗൗരവ് ഗോസ്വാമി, അർഷാദ് അലി എന്നീ നാല് പേരെയാണ് ജൂലൈ 15ന് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ഈ നാലുപേരെക്കൂടാതെ ക്രമസമാധാനം തകർത്തതിന് 18 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹനുമാൻ ചാലിസ ചൊല്ലിയതിനും പ്രതിഷേധ പ്രകടനത്തിൽ ഏർപ്പെട്ടതിനും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.