സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് രണ്ടുമുതൽ 15 വരെ എല്ലാവരും സാമൂഹ്യമാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെയായിരുന്നു മോദിയുടെ ആഹ്വാനം. ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ, ഓഗസ്റ്റ് 13 മുതൽ 15 വരെ ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ത്രിവർണ പതാകയുമായി ഓഗസ്റ്റ് രണ്ടിന് പ്രത്യേക ബന്ധമുണ്ട്. പതാക രൂപകൽപ്പന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് രണ്ട്. ഞാൻ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു. മാഡം കാമയെയും ഓർക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
Comments