ഇന്ധന നികുതി; പ്രധാനമന്ത്രിക്കു മറുപടിയുമായി എം കെ സ്റ്റാലിൻ

d
 

ചെന്നൈ: ഇന്ധനങ്ങളുടെ വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയാറാകണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തിനു രൂക്ഷ മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. ഇന്ധന വില വർധിക്കുന്നതിനെക്കുറിച്ച് ജനങ്ങൾക്കു വ്യക്തമായ ബോധ്യമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി തമിഴ്നാട്ടിൽ പെട്രോളിന് ഈടാക്കുന്ന നികുതി നേരത്തെ കുറച്ചതാണെന്നും നിയമസഭയിൽ വ്യക്തമാക്കി.

2014 നുശേഷം രാജ്യാന്തര വിപണിയിൽ ക്രൂഡ്ഓയിലിന്‍റെ വിലകുറഞ്ഞഘട്ടങ്ങളിലൊന്നും അതിന്‍റെ ആനുകൂല്യം ജനങ്ങൾക്കു നൽകാൻ എൻഡിഎ ഭരണകൂടം തയാറായിട്ടില്ല. പെട്രോളിനും ഡിസലിനും ഈടാക്കുന്ന, സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന എക്സൈസ് ഡ്യൂട്ടി കുറച്ചത് സംസ്ഥാനങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.