നിത്യോപയോഗ സാധനങ്ങൾക്ക് ജി എസ് ടി ; രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

rajyasabha
 

നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പടെ  ജി എസ് ടി ചുമത്തിയ നടപടി സഭാ നടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്നു ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി. ഭക്ഷ്യ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എം.പി ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിലക്കയറ്റം മൂലം ജന ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസൻ എംപിയും ചട്ടം 267 പ്രകാരം രാജ്യ സഭാ ചെയർമാന് നോട്ടീസ് നൽകി. 

ജൂണിൽ ചണ്ഡീഗഢിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ്‌ നിത്യോപയോഗസാധനങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്താൻ തീരുമാനിച്ചത്‌.കേന്ദ്ര സർക്കാർ ജിഎസ്‌ടി ചുമത്തിയതോടെ തിങ്കൾ മുതൽ അരിയും ഗോതമ്പും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക്‌ വില കുത്തനെ കൂടും.