'ക്ഷേത്രത്തില്‍ പോയി കോണ്‍ഗ്രസ് വിടട്ടേയെന്ന് ചോദിച്ചു; ദൈവം അനുവദിച്ചു': ദിഗംബര്‍ കാമത്ത്

google news
Goa Congress Veteran Explains Switch To BJP
 


പ​നാ​ജി: സ്വ​ന്തം പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ച് മ​റു​ക​ണ്ടം ചാ​ടി​യ​ത് ഈ​ശ്വ​ര​ൻ പ​റ​ഞ്ഞി​ട്ടെ​ന്ന് കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ഗോ​വ​യി​ലെ മു​തി​ർ​ന്ന നേ​താ​വ് ദി​ഗം​ബ​ർ കാ​മ​ത്ത്.  കോണ്‍ഗ്രസ് വിടില്ലെന്നു വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു ദൈവം സമ്മതിച്ച പ്രകാരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കാമത്ത് പറഞ്ഞത്.

ഗോ​വ​യി​ലെ 11 കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രി​ൽ കാ​മ​ത്ത് ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​രാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യി​ലേ​ക്ക് മാ​റി​യ​ത്. ഏ​ഴ് മാ​സം മു​ൻ​പ് കൂ​റു​മാ​റ്റം ന​ട​ത്തി​ല്ലെ​ന്ന് പ​ള്ളി​യി​ലും മോ​സ്കി​ലും ക്ഷേ​ത്ര​ത്തി​ലും സ​ത്യം ചെ​യ്ത​വ​രാ​ണ് ഒ​ടു​വി​ൽ കാ​ലു​വാ​രി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ത​ങ്ങ​ൾ‌ പാ​ർ​ട്ടി​വി​ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു.

ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​ന് മു​മ്പ് താ​നും ബാ​ക്കി​യു​ള്ള എം​എ​ൽ​എ​മാ​രും ഈ​ശ്വ​ര​ന്‍റെ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നെ​ന്നും ഈ​ശ്വ​ര​ൻ സ​മ്മ​തി​ച്ചെ​ന്നു​മാ​ണ് കൂ​റു​മാ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ദി​ഗം​ബ​ർ കാ​മ​ത്ത് ന്യാ​യീ​ക​ര​ണം ന​ട​ത്തി​യ​ത്. താ​ൻ ദൈ​വ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ്. കോ​ൺ​ഗ്ര​സ് വി​ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് സ​ത്യം ചെ​യ്ത​താ​ണ്.

എ​ന്നാ​ൽ താ​ൻ വീ​ണ്ടും വീ​ണ്ടും ക്ഷേ​ത്ര​ത്തി​ൽ പോ​യി, എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ഈ​ശ്വ​ര​നോ​ട് ചോ​ദി​ച്ചു. നി​ങ്ങ​ൾ​ക്ക് ന​ല്ല​ത് എ​ന്താ​ണോ അ​തു ചെ​യ്യാ​ൻ ദൈ​വം ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്ന് ഗോ​വ മു​ൻ​മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​റി​യി​ച്ചു.
 
ഗോവയില്‍ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദിഗംബര്‍ കാമത്ത് എന്നിവർ ഉൾപ്പെടെ കോണ്‍ഗ്രസിന്റെ എട്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ബുധനാഴ്ച, ലോബോയുടെ നേതൃത്വത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രമേയം പാസാക്കി. ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ബിജെപി പാളയത്തിലെത്തിയ മറ്റ് എംഎൽഎമാർ. ഇവർ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സന്ദർശിച്ചു. 

Tags