ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. എഎപിയുടെ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ ഇസുദന്‍ ഗാധ്വിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അഹമ്മദാബാദില്‍ വെച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാലാണ് പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് ഇസുദന്‍ ഗാധ്വിയെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതെന്ന് കെജ്രിവാൾ അറിയിച്ചു.
ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യ ഘട്ടം ഡിസംബര്‍ 1 നും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ അഞ്ചിനുമാണ് നടക്കുക.പ്രചരണാർത്ഥം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കൊപ്പം കെജ്രിവാളും നേതൃത്വം നല്കുന്ന റോഡ് ഷോകള്‍ ഉടന്‍ ആരംഭിക്കും. പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, എഎപി ദിവസവും രണ്ടോ മൂന്നോ റോഡ് ഷോകള്‍ നടത്തും.
Comments