ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കനക്കുന്നതായി റിപ്പോർട്ടുകൾ. ചൂട് കൂടിയതിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 52 വർഷത്തിനിടെ അന്തരീക്ഷ താപനില ഏറ്റവും ഉയർന്ന രണ്ടാമത്തെ ഏപ്രിൽ മാസമാണിത്. 43 ഡിഗ്രിയാണ് നിലവിലെ താപനില. 44 ഡിഗ്രി വരെ ഇന്ന് ചൂട് കൂടുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
1941ലായിരുന്നു ഏറ്റവും കൂടുതൽ താപനില രേഖപ്പെടത്തിയിരുന്നത്. ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. കൂടാതെ ഉഷ്ണ തരംഗവും പൊടിക്കാറ്റും ഇന്നും തുടരും. ഞായറാഴ്ച അൽപം ആശ്വാസം ലഭിക്കുമെങ്കിലും തിങ്കളും ചൊവ്വയും വീണ്ടും രാജ്യതലസ്ഥാനത്ത് ചൂട് കൂടാൻ സാധ്യതയുണ്ട്. മെയ് രണ്ടുവരെയാണ് കാലാവസ്ഥാപ്രവചനം നടത്തിയിരിക്കുന്നത്. തുടർന്ന് ചൂടിന് ആശ്വാസം ഉണ്ടാവുമെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments