കനത്ത മഴ തുടരുന്നു;സ്കൂളുകൾക്കും കോളേജുകൾക്കും അവധി

rain
 


തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും നിരവധി ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിപ്രഖ്യാപിച്ച്  തമിഴ്‌നാട്, പുതുച്ചേരി സർക്കാരുകൾ . ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാലാണ് അവധി നൽകിയിരിക്കുന്നത്.ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് വെള്ളിയാഴ്‌ച തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കള്ളക്കുറിച്ചി, സേലം, വെല്ലൂർ, തിരുപ്പത്തൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ ജില്ലകളിലും, പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപട്ട്, റാണിപേട്ട്, വെല്ലൂർ, കടലൂർ, മയിലാടുതുറൈ, തിരുവാരൂർ, നാഗപട്ടണം, തഞ്ചാവൂർ, വില്ലുപുരം, അരിയല്ലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും വെള്ളിയാഴ്‌ച അവധിയായിരിക്കും. 

റാണിപ്പറ്റൈ, തിരുവണ്ണാമലൈ, തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, കല്ലക്കുറിച്ചി, കടലൂർ, അരിയല്ലൂർ, പേരാമ്പ്ര, തഞ്ചാവൂർ, നാഗാട്ടിൻ, തിരുവാരൈ, തഞ്ചാവൂർ, മേയ്‌ലാട്, തിരുവാരൈ, ശിവഗംഗൈ, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് .