ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കും

hemanth
 

ഝാര്‍ഖണ്ഡ് ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കാനുള്ള നടപടികള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ആരംഭിക്കും. ഹേമന്ത് സോറനെ അയോഗ്യനാക്കിയത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും.

ചട്ടങ്ങള്‍ ലംഘിച്ച് ഖനനത്തിന് കരാര്‍ നല്‍കിയതാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ എംഎല്‍എ സ്ഥാനം പോകുന്നത് . സര്‍ക്കാര്‍ കരാറുകള്‍ സംബന്ധിച്ച 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 9(എ) വകുപ്പ് ലംഘിച്ചതിന് മുഖ്യമന്ത്രി ഹേമന്ദ് സോറനെ അയോഗ്യനാക്കണമെന്ന് കേസിലെ ഹര്‍ജിക്കാരനായ ബി.ജെ.പി അംഗം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സ്വന്തം പേരില്‍ സ്റ്റോണ്‍ ചിപ്സ് ഖനി അനുവദിച്ച നടപടിയാണ് ആരോപണവിധേയമായത്. 

ഈ പരാതിയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അഭിപ്രായം ഗവര്‍ണ്ണര്‍ രമേഷ് ബയ്സ് തേടി.ഗവര്‍ണ്ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വിജ്ഞാപനം ഇറക്കും