ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഇസ്രോ

isro
 

ഇസ്രോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ LVM-3 റോക്കറ്റിന് കരുത്ത് പകരുന്ന ക്രയോജനിക് എഞ്ചിനാണ് ഇസ്രോ പരീക്ഷിച്ചത്. അധിക പ്രൊപ്പല്ലന്റ് ലോഡിംഗ് ഉപയോഗിച്ച് എഞ്ചിന് 450 കിലോഗ്രാം വരെ പേലോഡ് ശേഷി പിന്തുണയ്ക്കാൻ കഴിയുമെന്ന് പരീക്ഷിക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. ലോഞ്ച് വെഹിക്കിൾ മാർക്ക്-III ആദ്യമായി 21.8 ടൺ ഉയർന്ന ത്രസ്‌റ്റ് ലെവലിൽ കടന്നുപോയി. 

ബുധനാഴ്‌ച പരീക്ഷിച്ച CE20 ക്രയോജനിക് എഞ്ചിൻ വലിയ മാറ്റത്തിലൂടെ കടന്നുപോയതാണ്. സിസ്‌റ്റത്തിൽ അവതരിപ്പിച്ചിരിക്കുന്ന ത്രസ്‌റ്റ് കൺട്രോൾ വാൽവ് (TCV) ഉള്ള മുൻ എഞ്ചിനുകളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളാണ് ഇതിൽ വരുത്തിയിരിക്കുന്നത്. ഇതിനുപുറമെ, 3D-പ്രിന്റ് ചെയ്‌ത LOX, LH2 ടർബൈൻ എക്‌സ്‌ഹോസ്‌റ്റ് കേസിംഗുകൾ ആദ്യമായി എഞ്ചിനിൽ ഉൾപ്പെടുത്തിയതായി ഇസ്രോ പറഞ്ഞു.  

വൺവെബും ഇൻസ്‌പേസും തമ്മിലുള്ള കരാറിന്റെ ഭാഗമായി ലോ എർത്ത് ഓർബിറ്റിലേക്ക് 36 ഉപഗ്രഹങ്ങളെ വിന്യസിക്കുന്നതിനുള്ള ദൗത്യത്തിൽ ഇസ്രോ അടുത്തിടെ LVM-3 വിക്ഷേപിച്ചിരുന്നു.