അനധികൃത നിർമാണം; അഞ്ച് സെക്കന്റിൽ നോയിഡയിലെ ഇരട്ട ടവറുകൾ നിലം പൊത്തി ​​​​​​​

google news
noida tower
ന്യൂഡൽഹി: അനധികൃതമായി നിർമിച്ചതിനെ തുടർന്ന് പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട നോയിഡ ഇരട്ട ടവറുകൾ ഉഗ്ര സ്ഫോടനത്തോടെ നിലം പൊത്തി. കുത്തബ് മിനാറിനേക്കാൾ ഉയരത്തിൽ പണിത രണ്ട് കെട്ടിടങ്ങളാണ് സെക്കന്റുകൾക്കുള്ളിൽ അവശിഷ്ടങ്ങളായത്.

3,700 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് വൻ സ്‌ഫോടനം നടത്തിയത്. പ്രദേശം പൊടിപടലങ്ങളിൽ മുങ്ങി. വാണിങ് സൈറൺ മുഴങ്ങി സെക്കന്റുകൾക്കുള്ളിൽ കെട്ടിടം നാമാവശേഷമായി. 

രാജ്യത്ത് നിയന്ത്രിത സ്​ഫോടനങ്ങളിലൂടെ പൊളിക്കുന്ന ഏറ്റവും വലിയ കെട്ടിടങ്ങളാണിത്. നേരത്തെ കേരളത്തിലും സമാന രീതിയിൽ നിയമം ലംഘിച്ച അഞ്ച് ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കിയിരുന്നു.

Tags