ബെംഗളൂരുവില്‍ നഗര മധ്യത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു; ബൈക്ക് യാത്രികന് പരിക്ക്

bangalore

 

ബെംഗളുരു: ബെംഗളൂരുവില്‍ നഗര മധ്യത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു. നഗരത്തിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്നായ ബ്രിഗേഡ് റോഡിലാണ് പൊടുന്നനെ വലിയ ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഏവരും.

അതേസമയം, ഈ റോഡിന് അടിയില്‍ കൂടിയാണ് പുതിയ അണ്ടര്‍ഗ്രൗണ്ട് മെട്രോ പാത കടന്നുപോകുന്നത്. റോഡില്‍ ഗര്‍ത്തം ഉണ്ടായതിന്റെ കാരണം എന്തെന്ന് കണ്ടെത്താനുള്ള പരിശോധനയിലാണ് അധികൃതര്‍.

രണ്ടുദിവസം മുമ്പാണ് നഗരത്തിലെ മെട്രോ തൂണ്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും ദാരുണമായി കൊല്ലപ്പെട്ടത്.