യുപി യിൽ ആരാധനാലയങ്ങളിൽനിന്ന് 53,942 ഉച്ചഭാഷിണികൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ

d
 

ഉത്തർപ്രദേശ്: യോഗി ആദിത്യനാഥ് സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് ഞായറാഴ്ച രാവിലെ വരെ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിൽനിന്ന് 53,942 ഉച്ചഭാഷിണികൾ നീക്കം ചെയ്തതായി ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കി.

ഇതിനകം അന്പതിനായിരത്തിലേറെ ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും 60,295 ലൗഡ് സ്പീക്കറുകളുടെ ശബ്ദം നിയന്ത്രിക്കുകയും ചെയ്തതായി പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ (ക്രമസമാധാനം) പ്രശാന്ത് കുമാർ പറഞ്ഞു. ആയിരക്കണക്കിനു മോസ്കുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും മറ്റ് ആരാധനാലയങ്ങളിൽനിന്നും അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.