വി​മാ​ന​ത്തി​ലെ മൂ​ത്ര​മൊ​ഴി​ക്ക​ൽ കേ​സ്: ന​ട​പ​ടി​യു​മാ​യി എ​യ​ര്‍ ഇ​ന്ത്യ; ജീ​വ​ന​ക്കാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് നല്‍കി

air india
 

ന്യൂ​ഡ​ല്‍​ഹി: വി​മാ​ന​ത്തി​ല്‍ സ്ത്രീ​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി എ​യ​ര്‍ ഇ​ന്ത്യ. സം​ഭ​വ​ദി​വ​സം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റി​നും കാ​ബി​ന്‍ ക്രൂ​വി​ലെ നാ​ല് അം​ഗ​ങ്ങ​ള്‍​ക്കും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി.

സം​ഭ​വ​ത്തി​ല്‍ എ​യ​ര്‍ ഇ​ന്ത്യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് വ​ന്ന​ശേ​ഷം കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നേ​ക്കും.

വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ മേ​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ക​യും സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ സ്ത്രീ​യാ​ണ് പ​രാ​തി​ക്കാ​രി. 

പ്ര​തി ശ​ങ്ക​ര്‍ മി​ശ്ര​യെ ബം​ഗ​ളൂ​രു​വി​ലെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ഇ​ന്ന് രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ വെ​ല്‍​സ് ഫാ​ര്‍​ഗോ​യു​ടെ ഇ​ന്ത്യ​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യിരു​ന്നു ഇ​യാ​ള്‍. സംഭവം പുറത്തുവന്നതിന് പിന്നാലെ ഇയാളെ പുറത്താക്കിയിരുന്നു.