രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

covid

 രാജ്യത്തത് കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2582 ആയി കുറഞ്ഞു. 4.46 കോടി പേർക്കാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,45,667 ആയി ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്ത് വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കൊറോണ പരിശോധന കർശനമാക്കിയിട്ടുണ്ട്. ചൈന ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊറോണ് ആശങ്ക ഉയർന്നിട്ടുള്ള ആറ് രാജ്യങ്ങളിലൂടെ വിമാന യാത്ര നടത്തുന്നവർ നിർബന്ധമായും 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് റിപ്പോർട്ട് അപ്ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്‌.