സ്വാതന്ത്ര്യദിനാഘോഷം; 'ത്രിവര്‍ണ്ണ ബൈക്ക് റാലി' യുമായി എംപിമാർ

raaluy
 

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി എംപിമാരുടെ 'ത്രിവര്‍ണ്ണ ബൈക്ക് റാലി' ഡല്‍ഹിയില്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡു ബൈക്ക്  റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ചെങ്കോട്ടയില്‍ നിന്ന് വിജയ് ചൗക്കിലേക്കാണ് തിരംഗ ബൈക്ക് റാലി നടന്നത്.  സാംസ്‌കാരിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്.തിരംഗ ബൈക്ക് റാലിയില്‍ പങ്കെടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും എംപിമാരോട് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അഭ്യര്‍ത്ഥിച്ചിരുന്നു.

 ബിജെപി യോഗത്തില്‍, ആഗസ്റ്റ് 9 മുതല്‍ ആരംഭിക്കുന്ന ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുന്നതിന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞിരുന്നു.ആഗസ്റ്റ് 13 നും 15 നും ഇടയില്‍ എല്ലാവരോടും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു.