സ്വാതന്ത്ര്യ ദിനാഘോഷം; രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യത

india
 

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന്  ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ്. ലഷ്‌കർ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, മറ്റ് തീവ്രവാദ ഗ്രൂപ്പുകൾ എന്നിവയുടെ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി.10 പേജുള്ള റിപ്പോർട്ട് ഡൽഹി പോലീസിന് കൈമാറി.

തീവ്രമായ ഗ്രൂപ്പുകൾക്കെതിരെയും തിരക്കേറിയ സ്ഥലങ്ങളിലെ അവരുടെ പ്രവർത്തനങ്ങൾക്കെതിരെയും കർശന ജാഗ്രത പാലിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ പോലീസിന് നിർദ്ദേശം നൽകി. പാക് ഭീകര സംഘടനകളാണ് ആക്രമണത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. 

രാജ്യ തലസ്ഥാനത്തിനു പുറമെ സംസ്ഥാന തലസ്ഥാനങ്ങളിലും, തന്ത്ര പ്രധാന മേഖലകളിലും അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ചെങ്കോട്ടയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും .  ജപ്പാന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്കെതിരായ ആക്രമണവും ഉദയ്പൂരിലെ സംഭവങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.