2025ഓടെ ഇന്ത്യ ഉറപ്പായും 5 ട്രില്യൺ ഡോളർ സമ്പദ്‌ വ്യവസ്ഥയായി മാറും

amit sha
 

2025ഓടെ ഇന്ത്യ ഉറപ്പായും 5 ട്രില്യൺ ഡോളർ സമ്പദ്‌ വ്യവസ്ഥയായി മാറുമെന്നു അമിത് ഷാ . രാഷ്ട്രീയ സ്ഥിരതയും അഴിമതി രഹിത സർക്കാരും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായെ പറയുന്നത്.

"വികസനവും സമ്പദ്‌ വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ എട്ട് വർഷമായി രാജ്യം വളരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. 2025 ആകുമ്പോഴേക്കും ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറും" അമിത് ഷാ പറഞ്ഞു. 

ചെന്നൈയിൽ നടന്ന ഒരു പരിപാടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമർശം. 2027ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി മാറുമെന്ന് പ്രവചിച്ച മോർഗൻ സ്‌റ്റാൻലിയുടെ മുൻപത്തെ റിപ്പോർട്ടും അദ്ദേഹം ഉദ്ധരിച്ചു.