പല്ലിയല്ല, വഴുതനയാണ്;ഉച്ചഭക്ഷണം കഴിച്ച 200 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

bihar
 

സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 200 ഓളം വിദ്യാര്‍ത്ഥികള്‍ അസുഖബാധിതരായി  ആശുപത്രിയില്‍. ബീഹാറിലെ ഭഗല്‍പൂറിലെ സ്‌കൂളില്‍ ആണ് സംഭവം. ഇന്നലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികളാണ് ചികിത്സയില്‍ കഴിയുന്നത്. ട്യൂഷന്‍ ക്ലാസിലെത്തിയ ഒരു വിദ്യാര്‍ത്ഥിക്ക് ഛര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തൊട്ടുപിന്നാലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി ഇവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

അതേസമയം, സ്‌കൂള്‍ അധികൃതര്‍ തങ്ങളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പ്ലേറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായും ഇവര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോള്‍.'ഇത് കഴിക്കൂ, ഇത് പല്ലിയല്ല, വഴുതനയാണ്,' സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.